
എന്റെ പുതിയ നോവല്‍ - ഉയരങ്ങളിലേക്ക് - വായനക്കാരുടെ മുന്പില് സമര്‍പ്പിക്കുന്നു. ഈ നോവല്‍ എഴുതുവാന്‍ കുറച്ചു സമയം എടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തുടങ്ങിയ ശാസ്ത്രത്തിന്റെ അഭൂത പൂര്‍വമായ വളര്‍ച്ച. നമ്മുടെ സാമ്പത്തിക സാമൂഹ്യ മണ്ഡലങ്ങളിലെ വിപ്ലവം. പ്രമാണ വട വൃക്ഷങ്ങളെ ആട്ടി ഉലയ്ക്കുന്ന കൊടും കാറ്റ്. ഇവിടെ എത്ര കൊമ്പുകള്‍ പൊട്ടി വീഴും ...വൃക്ഷങ്ങള്‍ തന്നെ കട പുഴകി വീഴും ....
ഈ കാറ്റ് നല്കിയ സ്വാതന്ദ്രിയത്തില് തങ്ങളുടെ സ്വപ്നങ്ങള്‍ തേടിയ മനുഷ്യരുടെ കഥയാണ് "ഉയരങ്ങളിലേക്ക് " .
മുംബൈ നഗരത്തിലെയും, സിങ്കപ്പൂരിലെയും , കേരളത്തിലെയും ജനങ്ങളും അവരുടെ ജീവിതവും സംസ്കാരവും ഈ കഥയ്ക്ക് നിറം പകരുന്നു.
കോഴിക്കോട് പൂര്‍ണ പബ്ലിക്കെഴന്സാണ് "ഉയരങ്ങളിലേക്ക് " പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ നോവലിന് അവതാരിക യെഴുതിയിരിക്കുന്നത്

ശ്രി. കെ.എല്‍. മോഹന വര്‍മ ആണ്. സാമ്പത്തിക മേഘലയും , ഉന്നത കോര്‍പറേറ്റ് മണ്ഡലവും പശ്ചാത്തലമാവുന്ന ഒരു രചനക്ക് ആധികാരികത്വം ഉള്ള മുഖ കുറിപ്പ് .
മാത്രവുമല്ല ഈ കഥയുടെ സാമൂഹ്യ,ദാര്‍ശനിക തലങ്ങളിലേക്ക് വിരല്‍ ചൂണ്ടുവാനും അദ്ദേഹത്ത്തുനു സാധിച്ചിരിക്കുന്നു.
"ഉയരങ്ങളിലേക്ക്" വായിക്കുവാന്‍ ഞാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കട്ടെ...
ആദരവോടെ. സീ.പീ.കൃഷ്ണകുമാര്‍.
